തബ്​ലീഗ്​ സമ്മേളനം: 536 വിദേശികൾക്കെതിരെ കുറ്റപത്രം

Web Desk

ന്യൂഡൽഹി:

Posted on May 28, 2020, 8:55 pm

തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനവുമായി ബന്ധപ്പെട്ട്​ 536 വിദേശികൾക്കെതിരെ ഡൽഹി പൊലീസിലെ ക്രൈം ബ്രാഞ്ച്​ വിഭാഗം പുതുതായി 12 കുറ്റപത്രങ്ങൾ സമർപ്പിച്ചു. സാകേത്​ കോടതിയിൽ ഇന്നലെയാണ് ​​ കുറ്റപത്രങ്ങൾ സമർപ്പിച്ചത്. മൂന്ന്​ വ്യത്യസ്​ത രാജ്യങ്ങളിലുള്ളവരാണ്​ 536 വിദേശികൾ. പൊലീസ്​ ഇതുവരെ 374 വിദേശികൾക്കെതിരെ ആകെ 35 കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്​.

വിസ ചട്ടങ്ങൾ ലംഘിച്ചതിന്​ വിദേശികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്​. പകർച്ചവ്യാധി നിയമമനുസരിച്ചുള്ള സർക്കാർ മാർഗ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനും ദുരന്ത നിവാരണ നിയമമനുസരിച്ചുള്ള ചട്ടങ്ങൾ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനും കേന്ദ്ര സർക്കാർ ഇവരുടെ വിസ റദ്ദാക്കുകയും കരിമ്പട്ടികയിൽപെടുത്തുകയും ചെയ്​തിട്ടുണ്ട്​.

ENGLISH SUMMARY: Tab league con­fer­ence: charge sheet against 536 for­eign­ers

YOU MAY ALSO LIKE THIS VIDEO