19 April 2024, Friday

Related news

February 8, 2024
January 30, 2024
January 28, 2024
January 27, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024

ഒഡിഷയുടെ നിശ്ചലദൃശ്യവും വിലക്കി

Janayugom Webdesk
ന്യൂഡൽഹി
January 20, 2022 9:23 pm

റിപ്പബ്ലിക്ദിനാഘോഷത്തിനുള്ള ഒഡിഷയുടെ നിശ്ചലദൃശ്യവും കേന്ദ്ര പ്രതിരോധ മന്ത്രാലയം നിരസിച്ചു. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് ഒഡിഷയുടെ നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന പരേഡിൽ ഇടം പിടിക്കാതാകുന്നത്. കേരളം, തമിഴ്‍നാട്, ബംഗാൾ തുടങ്ങി ബിജെപിയേതര സംസ്ഥാനങ്ങളുടെ റിപ്പബ്ലിക്ദിന നിശ്ചലദൃശ്യങ്ങൾക്ക് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. 

1817 ൽ ബ്രിട്ടീഷുകാർക്കെതിരെ ഖുർദയിൽ നടന്ന പൈക കലാപത്തെ പ്രമേയമാക്കിയാണ് ഈ വർഷത്തെ ഒഡിഷ നിശ്ചലദൃശ്യം തയാറാക്കിയത്. 2018 ഡിസംബർ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പൈക കലാപത്തെ അനുസ്മരിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കിയിരുന്നു. ‘1857 ലെ ശിപായി ലഹളയ്ക്ക് 40 വർഷം മുമ്പാണ് പെെകയില ബഹുജന പ്രക്ഷോഭം നടന്നത്. അത് ഇപ്പോൾ ഒന്നാം സ്വാതന്ത്ര്യസമരമായി കണക്കാക്കപ്പെടുന്നു. നിശ്ചലദൃശ്യം നിരസിച്ചത് വളരെ വേദനാജനകമാണ്’ എന്ന് ബിജെഡി രാജ്യസഭാ എംപി അമർ പട്നായിക് പറഞ്ഞു. 

ENGLISH SUMMARY:tableau from Odisha were also banned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.