കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്ത് മരുന്ന് വില കുതിച്ചുയരുന്നു. പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വര്‍ധിച്ചു. ചൈനയില്‍ നിന്നുള്ള മരുന്ന് ചേരുവകളുടെ ക്ഷാമമാണ് വില ഉയരാന്‍ കാരണം.
മരുന്നുകള്‍ക്കുള്ള സജീവ ചേരുവകളുടെ 70 ശതമാനം ചൈനയില്‍നിന്നാണ് ഇറക്കുമതി. ജീവന്‍രക്ഷാമരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, വിറ്റാമിന്‍ ഗുളികകള്‍ തുടങ്ങിയവ ഇതില്‍പ്പെടും. ചൈനയിലെ അടച്ചുപൂട്ടല്‍കാരണം 57 മരുന്നിന് ഏപ്രിലോടെ ക്ഷാമമുണ്ടായേക്കും. എച്ച്‌ഐവി പ്രതിരോധത്തിനുള്ള റിറ്റോനാവിര്‍, ലോപ്പിനാവിര്‍, ഹൃദയാഘാതവും ഹൃദ്‌രോഗങ്ങള്‍ക്കുമുള്ള അറ്റോര്‍വാസാസ്‌റ്റിന്‍, ആന്റിബയോട്ടിക്കുകളായ പെന്‍സിലിന്‍–ജി, അമോക്‌സിലിന്‍, ആംപിസിലിന്‍, ടെട്രാസൈക്കിളിന്‍, ഒഫ്ലോക്‌സാസിന്‍, ജെന്റാമൈസിന്‍, മെട്രോനിഡാസോള്‍, ഓര്‍ണിഡാസോള്‍, നാഡീരോഗങ്ങള്‍ക്കുള്ള ഗബാപെന്റിന്‍ തുടങ്ങിയ മരുന്നുകള്‍ക്കാണ് ക്ഷാമമുണ്ടാകാന്‍ സാധ്യത.
ഇവയുടെ പട്ടിക കമ്ബനികള്‍ സര്‍ക്കാര്‍ സമിതിക്ക് കൈമാറി.ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ജീവന്‍രക്ഷാമരുന്നുകള്‍ എത്രത്തോളമുണ്ട്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എത്രത്തോളം ഉപയോഗിച്ചിട്ടുണ്ട് തുടങ്ങിയവ ശേഖരിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഡോ. ഈശ്വര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങി. ക്ഷാമം നേരിടുന്ന മരുന്നുകളുടെ വില്‍പ്പന നിയന്ത്രിക്കുകയും ബദല്‍മരുന്നുകള്‍ വ്യാപകമാക്കുകയുംചെയ്യും. സമാന മരുന്നുകള്‍ ശുപാര്‍ശ ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോട് നിര്‍ദേശിച്ചേക്കും. അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടാല്‍ പല സംസ്ഥാനങ്ങളിലെയും സൗജന്യ മരുന്നുവിതരണപദ്ധതികളും പ്രതിസന്ധിയിലാകും. ചൈനയില്‍ നിന്നുള്ള അസംസ്‌കൃതവസ്‌തുക്കളുടെ ഇറക്കുമതി നിലച്ചത് പല മേഖലകളെയും ബാധിക്കുമെന്നാണ് ധനമന്ത്രി നിര്‍മലാസീതാരാമന്റെ പ്രതികരണം.
English summary: tablet price increase because of corona
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.