September 26, 2022 Monday

കോമണ്‍ വെല്‍ത്ത് ഗെയിംസ്: കോവിഡ് പോസിറ്റീവായിട്ടും ഓസീസ് താരം കളത്തിലിറങ്ങിയത് വിവാദമാകുന്നു

Janayugom Webdesk
ബിർമിംഗ്ഹാം
August 8, 2022 2:21 pm

ബിർമിംഗ്ഹാം: കോവിഡ് പോസിറ്റീവായിട്ടും ഓസ്ട്രേലിയൻ താരം കോമൺവെൽത്ത് ഗെയിംസില്‍ പങ്കെടുത്തത് വിവാദമാകുന്നു. കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയ ആയിരുന്നു ജേതാക്കൾ. ഓൾറൗണ്ടർ തഹിലിയ മഗ്രാത്ത് ആണ് കോവിഡ് ബാധിതയായിട്ടും കളത്തില്‍ ഇറങ്ങിയത്.

മത്സരത്തിനു മുൻപ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍ ഐസിസിയുടെയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. മത്സരത്തിനു മുൻപ് ടീം അംഗങ്ങളുമായി ഇടപഴകാതെ ഒറ്റക്കാണ് മഗ്രാത്ത് ഇരുന്നത്.

ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: Tahlia McGrath played Com­mon­wealth Games final despite test­ing pos­i­tive for COVID-19
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.