തായ് പെയി: ഹെലികോപ്റ്റർ തകർന്ന് വീണ് തായ് വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വരുന്ന 11ന് തായ് വാനിൽ പ്രസിഡന്റ് — പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് അപകടം. ദ്വീപിന്റെ വടക്കൻ ഭാഗത്തുള്ള പർവത പ്രദേശത്ത് ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നാണ് അപകടമെന്ന് അധികൃതർ അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ചതായി ഉച്ചയോടെയാണ് തായ്‌വാന്‍ വ്യോമസേന കമാന്‍ഡര്‍ സ്ഥിരീകരിച്ചത്. കോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
you may also like this video
English summary: taiwan s top military leader among eight dead in helicopter crash
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.