26 March 2024, Tuesday

Related news

March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024
January 17, 2024
December 2, 2023
November 29, 2023
November 26, 2023
November 26, 2023

ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് തായ്‌വാന്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2022 1:03 pm

ഒക്ടോബറില്‍ ഇന്റര്‍പോളിന്റെ 90ാമത് ജനറല്‍ അസംബ്ലി ഇന്ത്യയില്‍ നടക്കാനിരിക്കുന്നതിനിടെ ഇന്റര്‍പോളില്‍ അംഗത്വം നേടാന്‍ സഹായം അഭ്യര്‍ത്ഥിച്ച് തായ്‌വാന്‍. 2016 മുതല്‍ സാമ്പത്തികമായ അധികാരം ഉപയോഗിച്ച് ചൈന ഇന്റര്‍പോളിനെ നിയന്ത്രിക്കുകയാണ്. തായ്‌വാന്‍ ഇന്റര്‍പോളിലെ അംഗരാജ്യമല്ല. എന്നാല്‍, ആതിഥേയ രാജ്യമെന്ന നിലക്ക് ഇന്ത്യക്ക് ഞങ്ങളെ ക്ഷണിക്കാനാവും. ഇന്ത്യയും മറ്റുരാജ്യങ്ങളും തായ്‌വാനെ അതിഥിയായി ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മീഷണര്‍ ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ പ്രതികരിച്ചു.

യഎസ് അധികൃതരുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈന തായ്‌വാനടുത്ത് സൈനികാഭ്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ആവശ്യം. തങ്ങളുടെ സമീപ പ്രദേശങ്ങളില്‍ ആറോളം കപ്പലുകളും 51ഓളം എയര്‍ക്രാഫ്റ്റുകളും കണ്ടെത്തിയെന്നാണ് തായ്‌വാന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഏത് വെല്ലുവിളിയും നേരിടാന്‍ തായ്‌വാന്‍ തയാറാണെന്ന് രാജ്യത്തിന്റെ എയര്‍ ഡിഫന്‍സ് ഓഫീസര്‍ ചെന്‍ തി-ഹുവാന്‍ അറിയിച്ചു.

Eng­lish sum­ma­ry; Tai­wan seeks Indi­a’s help to gain mem­ber­ship in Interpol

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.