ചെെനയുടെ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയെന്ന അവകാശവാദവുമായി തായ്‌വാന്‍

Web Desk

തായ്പെ

Posted on September 04, 2020, 4:07 pm

ചെെനയുടെ യുദ്ധവിമാനമായ സുഖോയ എസ് യു-35 വെടിവച്ചു വീഴ്ത്തിയെന്ന് തായ്‌വാൻ. രാജ്യത്തെ വ്യോമ പ്രതിരോധ മന്ത്രാലയമാണ് വെടിവെച്ചു വീഴിത്തിയെന്ന അവകാശവാധം ട്വിറ്ററിലൂടെ അറിയിച്ചത്. തായ്‌വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം വിയറ്റ്നാമിന്റെ അതിർത്തിയിൽ തെക്കൻ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയിൽ വിമാനം തകർന്നു വീണെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പൈലറ്റിന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


ENGLISH SUMMARY: tai­wan shoot down chi­na’s war plane

YOU MAY ALSO LIKE THIS VIDEO