20 April 2024, Saturday

ടേക്ക് എ ബ്രേക്ക്: ജില്ലയിൽ 13 കേന്ദ്രങ്ങൾ ഇന്ന് തുറക്കും

Janayugom Webdesk
തിരുവനന്തപുരം
September 7, 2021 9:34 am

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി ജില്ലയിൽ പൂർത്തീകരിച്ച 13 ടേക്ക് എ ബ്രേക്ക്‘ശുചിമുറി സമുച്ചയങ്ങൾ ഇന്ന് നാടിനു സമർപ്പിക്കും. വൈകിട്ട് മൂന്നിന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജനബാഹുല്യമുളള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തരീതിയിലാണ് ആധുനിക സംവിധാനങ്ങളോടുകൂടിയ ശുചിമുറി സമുച്ചയങ്ങളും ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളും നിർമ്മിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കൊല്ലയിൽ, കള്ളിക്കാട്, പൂവാർ, പെരുങ്കടവിള, കോട്ടുകാൽ, പനവൂർ, മലയിൻകീഴ്, കരുംകുളം, വെങ്ങാനൂർ, ഒറ്റശേഖരമംഗലം(രണ്ടെണ്ണം), വെമ്പായം പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കിയത്.
നവകേരളം കർമ്മ പദ്ധതി കോ ഓർഡിനേറ്റർ ഡോ. ടി എൻ സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരഭ് ജയിൻ ഐഎഎസ്, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർമുഹമ്മദ് അലി ഐഎഎസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

Eng­lish Sum­ma­ry: Take a break: 13 cen­ters will be opened in the dis­trict today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.