Janayugom Online
Bribe- Janayugom

ലൈസന്‍സിന് കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ക്കെതിരെ നടപടി

Web Desk

മാനന്തവാടി

Posted on August 02, 2018, 7:16 pm

ലൈസന്‍സിന് കൈകൂലി വാങ്ങിയ ആരോഗ്യ വകുപ്പ് ജീവനക്കാരനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ മാനന്തവാടി നഗരസഭ ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ ശശിയോടാണ് അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ മാനന്തവാടി നഗരസഭ ആവശ്യപ്പെട്ടത്. കൈകൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അടിയന്തര നടപടിയെടുത്തത്. സംഭവത്തില്‍ നഗരസഭ അന്വേഷിച്ച് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള തീരുമാനം വരും ദിവസങ്ങളിലെടുക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

മാനന്തവാടി നഗരസഭ പരിധിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുകളുടെ ഗുണമേന്മയും വൃത്തിയും ചുറ്റുപാടുകളും അന്വേഷിക്കേണ്ടത് നഗരസഭ ആരോഗ്യ സ്‌ക്വാഡിനാണ് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെ നല്‍കുന്ന കാര്യത്തില്‍ ശുപാര്‍ശ ചെയ്യേണ്ടതും ആരോഗ്യ വിഭാഗത്തിന്. ജോലി നിര്‍വ്വഹണത്തിന് പകരം അത്തരം സ്ഥാപനങ്ങളുടെ സഹായികളായി മാറുന്ന കാഴ്ചയാണ് മാനന്തവാടിയില്‍ ഉണ്ടായത്.
നഗരസഭയിലെ ജീവനക്കാ രനെതിനെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് തവണയോളം ജീവനക്കാരനെ താക്കീത് ചെയ്ത്തിരുന്നു. വീണ്ടും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജീവനക്കാരനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നഗരസഭ ആവശ്യപ്പെട്ടത്. അന്വേഷിച്ച് വരും നടപടികള്‍ നഗരപരാതിക്കിടയാക്കിയ ജീവനകാരനായ ശശി കഴിഞ്ഞ ഒരു വര്‍ഷമായി മാനന്തവാടി നഗരസഭയില്‍ ജോലി ചെയ്ത് വരികയാണ്.