Saturday
07 Dec 2019

കുഞ്ഞുങ്ങൾക്ക് നിർബന്ധപൂർവ്വം പാൽ നൽകുന്ന അമ്മമാരുടെ ശ്രദ്ധക്ക്, കുഞ്ഞിന് പാൽ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

By: Web Desk | Sunday 17 November 2019 5:42 PM IST


ഒട്ടോവ: കാൽസ്യത്തിന്റെ കുറവിന് പാൽ അത്യുത്തമമാണ്. അത് കൊണ്ട് തന്നെ മിക്ക അമ്മമാരും കുഞ്ഞുങ്ങൾക്ക് നിർബന്ധപൂർവം പാൽ നൽകാറുമുണ്ട്. കുഞ്ഞുങ്ങൾക്ക് നിർബന്ധപൂർവ്വം പാൽ നൽകുന്ന അമ്മമാർ അനസ്തേഷ്യ ജെൻകാരലി എന്ന കാനഡക്കാരിയുടെ വേദനജനകമായ ആ കുറിപ്പ് വായിക്കാതെ പോകരുത്. അനസ്തേഷ്യയുടെ മകൾ മിയയ്ക്ക് കടുത്ത ക്ഷീണവും ശ്വാസതടസ്സവുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് എന്തോ അണുബാധ ആകാമെന്ന് കരുതി ഡോക്ടർ അവൾക്ക് ആന്റിബയോട്ടിക്ക് നൽകി വീട്ടിൽ വിടുകയും ചെയ്തു. മരുന്ന് നൽകിയെങ്കിലും വലിയ വ്യത്യാസമൊന്നും കണ്ടിരുന്നില്ല. പെട്ടെന്നൊരു ദിവസം അവൾ കൂടുതൽ ക്ഷീണിതയാവുകയും ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ പോലും ഉണ്ടായി.

ഓരോ ദിവസം കഴിന്തോറും അവൾ കൂടുതൽ ക്ഷീണിച്ച് വരികയായിരുന്നു. എന്താണ് മകൾക്ക് പറ്റിയതെന്ന് അറിയാൻ മിയയെ വീണ്ടും ഡോക്ടറെ കാണിച്ചു. വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് കടുത്ത അനീമിയയും ആന്തരികരക്തസ്രാവവുമുണ്ടെന്നു ഡോക്ടർ കണ്ടെത്തിയത്. എന്നാൽ ഇതിന്റെ കാരണമായി ഡോക്ടർമാർ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുത. അനസ്തേഷ്യ മിയയ്ക്ക് ദിവസവും നാല് മുതൽ ആറു ബോട്ടിൽ പശുവിൻ പാലാണ് നൽകിയിരുന്നത്. രക്തത്തിലെ ഓക്സിജൻ ശരീരത്തിൽ എല്ലായിടത്തും എത്തിക്കാൻ ഹീമോഗ്ലോബിൻ ആവശ്യമാണ്. ധാതുക്കളുടെ അഭാവം ഉണ്ടാകുമ്പോൾ, ഹീമോഗ്ലോബിൻ അളവ് കുറയുന്നു, ഇത് ക്ഷീണം, ബലഹീനത, ഊർജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

ചികിത്സിക്കാതെ വിടുകയാണെങ്കിൽ, സുപ്രധാന അവയവങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ ഇത് ജീവന് ഭീഷണിയാകും. അപൂർവ സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് ശിശുക്കളിൽ, അമിതമായി പാൽ കുടിക്കുന്നതിലൂടെ ഇരുമ്പിന്റെ കുറവ് ഉണ്ടാകാം, കാരണം ഇത് ധാതുക്കളുടെ ആഗിരണം തടയുന്നു. പശുവിൻ പാൽ അമിതമായി നൽകുന്നതാണ് ഇതിന്റെ കാരണമെന്ന് ഡോക്ടർ അനസ്തേഷ്യയോട് പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ അവസ്ഥയാണ് ഇത്. മുഴുവൻ രക്തവും മാറ്റി നൽകിയതോടെ മിയ മരണത്തിൽ നിന്നു തിരികെ വന്നു. മിയയ്ക്ക് സ്ഥിരമായി അയൺ മരുന്നുകൾ നൽകണമെന്നും ഡോക്ടർ പറഞ്ഞു.

Related News