Web Desk

തിരുവനന്തപുരം

June 02, 2020, 5:51 pm

അധ്യാപകരെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടി: കെ കെ ശൈലജ

Janayugom Online

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ മുതലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യപികമാര്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

പ്രതിസന്ധി കാലത്ത് ക്ലാസുകളെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്തു മന്ത്രി. കോവിഡ് പഞ്ചാത്തലത്തില്‍ കുട്ടികളുടെ പഠനം മുടങ്ങിപ്പോകാതെ ഇരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയത്. കുട്ടികളെ ആകര്‍ഷിപ്പിക്കുന്ന തരത്തിലുള്ള ക്ലാസുകളാണ് അധ്യാപകര്‍ കാഴ്ച വയ്ക്കുന്നത്. അത് അധ്യാപകരെ പ്രശംസകള്‍ക്ക് അര്‍ഹരാക്കിയിരുന്നു.

എന്നാല്‍ ചിലര്‍ അധ്യാപകരെ സമൂഹമാധ്യമങ്ങള്‍ വഴി പരിഹസിക്കുകയും അവരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്ന പ്രവവണതയുണ്ടായി. ഇവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന്  ആഭ്യന്തര വകുപ്പിനോട് അവശ്യപ്പെട്ടു.

ENGLISH SUMMARY: TAKING STRICT ACTION AGAINST THOSE WHO INSULTED TEACHER WHILE IN ONLINE CLASS
You may also like this video