ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിന്റെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്. നിർമാണ സ്ഥലത്തെ ഫോട്ടോ, വിഡിയോ ചിത്രീകരണത്തിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ കേന്ദ്ര സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തിയത്.
ENGLISH SUMMARY: taking videos and images of central vista Construction is prohibited
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.