ബോംബാക്രമണത്തിൽ താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു

Web Desk

പെഷവാര്‍

Posted on February 14, 2020, 12:13 pm

പാകിസ്ഥാനില്‍ നടന്ന ബോംബാക്രമണത്തിൽ താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു. തെഹ്രിക്ക് ഇ താലിബാന്റെ പാകിസ്ഥാന്‍ നേതാവ് ഷെഹര്യാര്‍ മസൂദാണ് കൊല്ലപ്പെട്ടത്. കുനാര്‍ പ്രവിശ്യയിലെ ആക്രമണത്തിലാണ് മരണം ഇയാൾ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഏജന്‍സിയാണ് റിപ്പോർട്ട് ചെയ്തത്.

2016ല്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്ന മസൂദിന്റെ മരണം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച്ച പെഷവറില്‍ നടന്ന ആക്രമണത്തില്‍ ഖാലിദ് ഹക്വാനി, ക്വാറി സൈഫുള്ള എന്നീ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Tal­i­ba n leader ki lled in bom b atta ck.

you may also like this video;