23 April 2024, Tuesday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024

താലിബാന്റെ സമുന്നത നേതാവ് പാകിസ്ഥാന്റെ കസ്റ്റഡിയില്‍

Janayugom Webdesk
ഇസ്ലാമാബാദ്
August 20, 2021 9:09 pm

താലിബാന്റെ സമുന്നത നേതാവായി കരുതുന്ന ഹയ്ബത്തുള്ള അകുന്‍ദ്സാദ പാകിസ്ഥാന്‍ സേനയുടെ കസ്റ്റഡിയിലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിഗമനം. കഴിഞ്ഞ ആറു മാസമായി താലിബാന്റെ മുതിര്‍ന്ന നേതാക്കളെയോ പ്രധാന പോരാളികളേയോ കുറച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. ഒരു പക്ഷേ ഇവര്‍ പാക് സൈന്യത്തിന്റെ പിടിയിലായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ പെരുന്നാള്‍ ആശംസകള്‍ അറിയിക്കാനാണ് അകുന്‍ദ്സാദ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

പാകിസ്ഥാന്‍ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് സൂക്ഷമമായി നിരീക്ഷിക്കുന്നതായി ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. 2016 ലെ അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് താലിബാന്റെ മുന്‍ മേധാവിയായ അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. അതിന് ശേഷമാണ് അകുന്‍ദ്സാദ അധികാരമേറ്റെടുത്തത്. താലിബാന്റെ ഏഴ് നേതാക്കളില്‍ പ്രധാനിയാണ് അകുന്‍ദ്സാദ.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.