ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു

Web Desk
Posted on January 24, 2019, 11:48 am

കാബൂള്‍: സൈനിക പരിശീലന കേന്ദ്രത്തിനു നേരെ തിങ്കളാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍, താലിബാന്‍ കമാന്‍ഡര്‍ നൊമാനെ വ്യോമാക്രമണത്തില്‍ വധിച്ചതായി അഫ്ഗാന്‍ ചാരസംഘടന അവകാശപ്പെട്ടു. ഇയാളുടെ 7 കൂട്ടാളികളും കൊല്ലപ്പെട്ടതായി നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) അറിയിച്ചു. എന്നാല്‍ താലിബാന്‍ ഇതു നിഷേധിച്ചു.