Monday
18 Feb 2019

അഫ്ഗാനിസ്ഥാനില്‍ ആറ് താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടു

By: Web Desk | Wednesday 24 January 2018 5:05 PM IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറ് താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹേല്‍മണ്ഡ് പ്രവിശ്യയിലാണ് താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടത്. ഇവിടെ നിന്നും രണ്ട് ഭീകരവാദികളെ അറസ്റ്റ് ചെയ്തിരുന്നതായും അഫ്ഗാന്‍ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ഹേല്‍മണ്ഡ്, നാദ്- ഇ അലി പ്രവിശ്യകളിലുള്ള ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യംവെച്ച് അഫ്ഗാന്‍സേന നടത്തിയ പരിശോധനയിലാണ് ഭീകരവാദികള്‍ കൊല്ലപ്പെട്ടത്. ഇവരുടെ ആയുധങ്ങളും കണ്ടുകെട്ടി. 20 സ്‌ഫോടകവസ്തുക്കളുള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഒളിത്താവളങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Related News