അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് താലിബാൻ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചു. എല്ലാവരും സുരക്ഷിതരാണെനാണ് റിപ്പോര്‍ട്ട്. ഇവരെ വിമാനത്താവളത്തിലെത്തിക്കും. അതേസമയം, കുടുങ്ങിയ എല്ലാവരെയും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ഇന്ത്യ തുടരുകയാണ്. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ താലിബാന്‍ സംഘം ഒരു ഗ്യാരേജിലേക്ക് കൊണ്ടുപോകുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. വിമാനത്താവളത്തിന് സമീപം രണ്ടു ബസുകളിലായി എത്തിയ 150 ഓളം പേരെ താലിബാന്‍ തട്ടിക്കൊണ്ടുപോയതെന്നും ഇതില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്നുമാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നാട്ടിലേക്ക് തിരിച്ചുപോകാനായി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനെത്തിയ ആളുകളെ ബലമായി പിടിച്ചുമാറ്റിയെന്നും ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിത് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. ആളുകളെ തട്ടിക്കൊണ്ടുപോയ വാര്‍ത്തകള്‍ താലിബാൻ നിഷേധിക്കുകയും ചെയ്തിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. താജിക്കിസ്താനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. മറ്റൊരു സി-17 വിമാനം കൂടി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനായി തയ്യാറായി നിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.