ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് താലിബാൻ ഭരണകൂടം ഇന്ത്യയ്ക്ക് കത്തെഴുതി. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് ആവശ്യമുന്നയിച്ചത്.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ കത്തെഴുതിയിരിക്കുന്നത്. ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യൻ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ സിവിൽ ഏവിയേഷൻ മന്ത്രി അൽഹാജ് ഹമീദുള്ള അഖുന്ദ്സാദയാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
അഫ്ഗാൻ സൈന്യം കാബൂളിൽ പ്രവേശിക്കുകയും പ്രസിഡന്റ് പലായനം ചെയ്യുകയും ചെയ്ത സമയം മുതൽ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. നിലവിൽ അഫ്ഗാനിസ്ഥാനില്‍ നിന്ന് വിമാന സർവീസുള്ള രണ്ട് രാജ്യങ്ങൾ ഇറാനും പാകിസ്ഥാനുമാണ്. ഇതിന് പുറമെ യുഎഇ, ഖത്തർ, തുർക്കി, ഉക്രൈൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
English Summary : taliban requests india to resume flights service to afghanistan
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.