Web Desk

ന്യൂഡല്‍ഹി

April 06, 2021, 8:42 pm

ക്രിക്കറ്റ് കളിച്ചിലെങ്കില്‍ മൊയീന്‍ അലി ഐ എസ് ഐ എസില്‍ ചേര്‍ന്നേനെ; വിദ്വേഷ പരാമർശവുമായി തസ്ലീമ നസ്റിൻ

Janayugom Online

ഇംഗ്ലണ്ട് താരം മൊയീൻ അലിക്കെതിരെ വിദ്വേഷ പരാമർശവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. ക്രിക്കറ്റ് കളിച്ചിലെങ്കില്‍ മൊയീന്‍ അലി സിറിയയില്‍ പോയി തീവ്രവാദ സംഘനയായ ഐഎസ്ഐഎസില്‍ ചേര്‍ന്നേനെയെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.വിവാദ പരാമർശത്തിൽ തസ്ലീമക്കെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

ഇംഗ്ലണ്ട് താരങ്ങളായ സാഖിബ് മഹ്മൂദ്, ജോഫ്ര ആർച്ചർ, സാം ബില്ലിങ്സ്, മുൻ താരം റിയാൻ സൈഡ്ബോട്ടം തുടങ്ങിയവരാണ് തസ്ലീമയ്ക്കെതിരെ രംഗത്തെത്തിയത്.  നിലവിൽ ഐപിഎലിനായി തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമാണ് മൊയീൻ അലി.

You may also like this video;