Web Desk

നെടുങ്കണ്ടം

December 19, 2020, 9:44 pm

അത്യാധുനിക താലൂക്ക് ആശുപത്രി ആമ്പുലന്‍സുകള്‍ ഫ്ലാഗ് ഓഫും സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനവും 21ന്

Janayugom Online
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ഇന്നലെ എത്തിയ പുതിയ ആമ്പുലന്‍സ്

താലൂക്ക് ആശുപത്രി ആമ്പുലന്‍സുകള്‍ ഫ്ലാഗ് ഓഫും സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനവും 21ന് നെടുങ്കണ്ടത്ത് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിക്കും. അനേര്‍ട്ടുമായി ചേര്‍ന്ന് കെ എസ് ഇ ബി ആരംഭിച്ച ശൃംഖലാബന്ധിത സൗരവൈദ്യുതി നിലയങ്ങളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്ലാന്റ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് വൈദ്യുതി മന്ത്രി 21ന് നിര്‍വ്വഹിക്കുന്നത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ രാവിലെ ഒന്‍പതിന് നടക്കും. പരിപാടിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ. അനുപ് അദ്ധ്യക്ഷത വഹിക്കും. അനേര്‍ട് സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്ലാന്റില്‍ നിന്നും പ്രതിദിനം 10 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. ഉപയോഗശേഷം മിച്ചം വരുന്ന വൈദ്യുതി കെ എസ് ഇ ബി യുടെ പവര്‍ ഗ്രിഡ്ഡിലേക്ക് പോകും. നെടുങ്കണ്ടം സിവില്‍ സ്റ്റേഷന്‍ അടക്കം പത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അനേര്‍ട്ടിന്റെ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാണ്.

വൈദ്യുതി മന്ത്രി എം.എം മണിയുടെ ആസ്തിവികസന ഫണ്ട് 18 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ആമ്പുലന്‍സിന്റെ സേവനം ഇന്ന് മുതല്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ലഭിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി താലൂക്ക് ആശുപത്രിയ്ക്ക് സ്വന്തമായി ആമ്പുലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് 108, സ്വകാര്യ ആമ്പുലന്‍സുകള്‍ എന്നിവയുടെ സഹായമാണ് പ്രയോജനപ്പെടുത്തിയിരുന്നത്. കോവിഡ് 19 കാലത്ത് ആവശ്യകത വര്‍ദ്ധിച്ചതോടെയാണ് മന്ത്രി എം.എം മണി പുതിയ ആമ്പുലന്‍സ് പെട്ടെന്ന് അനുവദിച്ചത്. ആമ്പുലന്‍സിലെ രോഗികളെ കിടത്തുന്ന കംപാര്‍ട്ട്മെന്റ് ഏസി സൗകര്യത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Taluk Hos­pi­tal Ambu­lances flag off and solar pow­er plant inau­gu­rat­ed on the 21st

You May Like this video also