February 4, 2023 Saturday

Related news

February 4, 2023
February 1, 2023
February 1, 2023
January 30, 2023
January 27, 2023
January 25, 2023
January 25, 2023
January 21, 2023
January 14, 2023
January 4, 2023

ഉടുമ്പന്‍ചോല താലൂക്ക് ഓഫീസ് മുഴുവന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാകുന്നു

Janayugom Webdesk
നെടുങ്കണ്ടം
November 4, 2020 8:01 pm

ഉടുമ്പൻചോല താലൂക്കിലെ മുഴുവൻ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിങ്ങിലൂടെ നിർവഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മന്ത്രി എം. എം. മണി പ്രസംഗിച്ചു. കാന്തിപ്പാറ, ഇരട്ടയാർ, പൂപ്പാറ, രാജാക്കാട്, ശാന്തൻപാറ, ഉടുമ്പൻചോല, ചതുരംഗപ്പാറ, കരുണാപുരം, പാറത്തോട്, കൽക്കൂന്തൽ എന്നീ വില്ലേജ് ഓഫീസുകൾക്കാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

4.5 കോടി രൂപയാണ് ഇതിനായുള്ള മുതൽ മുടക്ക്. നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന പാറത്തോട് വില്ലേജ് ഓഫീസ് പഴയ താലൂക്ക് ഓഫീസിന്റെ മുമ്പിലേയ്ക്കും, ജനങ്ങൾക്ക് എത്തപെടുവാനുള്ള സൗകാര്യർത്ഥം ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ഉടുമ്പൻചോല വില്ലേജ് ഓഫീസിന് സമീപത്തേയ്ക്കും, വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരട്ടയാർ വില്ലേജ് ഓഫീസ് കൃഷിഭവന് സമീപത്തേയ്ക്കും മാറ്റി സ്ഥാപിക്കും.

കരുണാപുരം വില്ലേജ് ഓഫീസ് കൂട്ടാറ്റിലേയ്ക്ക് മാറ്റും. പാമ്പാടുംപാറ പഞ്ചായത്തിലെ തേർഡ് ക്യാമ്പിലാണ് ഇത്രയും നാളും കരുണാപുരം വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കാന്തിപ്പാറ വില്ലേജ് ഓഫീസ് സമീപത്ത് കണ്ടെത്തിയ സ്ഥലത്ത് കെട്ടിടം പണിയും. മറ്റ് ഓഫിസുകൾ ഇപ്പോൾ പ്രവർത്തിച്ച് വരുന്ന ഓഫീസുകൾക്കായി നിർമ്മിക്കും.

45 ലക്ഷം രൂപ വീതമാണ് ഓരോ വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി വകയിരിത്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമമുറി, ശൗചാലയം, ഓഫീസ് കാബിൻ, ഉദ്യോഗസ്ഥർക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, സേവനങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകൾ, സെർവർ റൂം, റെക്കോർഡ് റൂം, അംഗപരിമിതർക്ക് പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണം. റിബിൽഡിൽ ഉൾപ്പെടുത്തിയാണ് ഒൻപത് വില്ലേജ് ഓഫീസുകൾ നിർമ്മിക്കുന്നത്. നെടുങ്കണ്ടത്ത് തഹസിൽദാരുടെ ചേമ്പറിൽ നടന്ന യോഗത്തിൽ തഹസിൽദജാർ നിജു കുര്യൻ, എൽ. ആർ. സഹസിൽദാർ കെ. എസ്. ജോസഫ്, പാറത്തോട് വില്ലേജ് ഓഫീസർ ടി. എ. പ്രദീപ്, കൽക്കൂന്തൽ വില്ലേജ് ഓഫീസർ കെ. കെ. രാധിക, തുടങ്ങിയവർ പങ്കെടുത്തു.

Eng­lish sum­ma­ry; taluk office lat­est upda­tion udumbanchola

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.