Web Desk

മധുരെെ

November 23, 2020, 10:27 pm

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു

Janayugom Online

തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി അന്തരിച്ചു. 60 വയസായിരുന്നു. ക്യാൻസർ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.

തമിഴ് സിനിമയില്‍ കോമഡി, നെഗറ്റീവ് റോളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു. തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയിൽപ്പെട്ട സൂപ്പർതാരം രജനീകാന്തും നടൻ ശിവകാർത്തിയേകനും ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു.

Eng­lish sum­ma­ry: Tamil Actor Thavasi passed away

You may also like this video: