Friday
22 Nov 2019

സ്ഥലം കാണാനെത്തിയ തമിഴ്‌ ദമ്പതിമാര്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം

By: Web Desk | Tuesday 23 July 2019 9:55 AM IST


mob lynching

കല്പറ്റ: തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് വയനാട്ടില്‍ വെച്ച് ക്രൂര മര്‍ദ്ദനം. നടുറോഡില്‍ വെച്ചാണ് ഞായറാഴ്ച ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടിപ്പര്‍ െ്രെഡവറാണ് ഇവരെ മര്‍ദിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്ഥലം കാണാനെത്തിയ ഇവരെ അമ്പലവയല്‍ സ്വദേശിയായ ടിപ്പര്‍ െ്രെഡവര്‍ ജീവാനന്ദന്‍ എന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിച്ചത് തടയാന്‍ ശ്രമിച്ച യുവതിയെയും മര്‍ദ്ദിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം. മര്‍ദ്ദനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദമ്പതികള്‍ക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. വാര്‍ത്തയെത്തുടര്‍ന്ന്   വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആ കാവിയുടെത്ത നായിൻറ്റെ മോന് ഇവരെ തല്ലാൻ ആരാണ് അധികാരം കൊടുത്തത് അവൻറ്റെ അച്ഛന് സ്ത്രീധനം കിട്ടിയ സ്ഥലത്താണോ ആ പാവങ്ങൾ നിൽക്കുന്നത്… തമിഴ്നാട്ടുകാരിയാണ് വയനാട് അമ്പലവയലിൽ നടന്നതാണ് സ്വന്തം ഭർത്താവിനെ തല്ലുന്നത് കണ്ടിട്ട് തല്ലരുതെന്ന് പറഞ്ഞതിനാണ് ആ പാവത്തിന്റെ ചെവി അടിച്ചു പൊട്ടിച്ചത് കണ്ടു നിൽക്കുന്ന ഒരു നാറികളും ഇടപെടുന്നുമില്ല ദൈവത്തിന്റെ സ്വന്തം നാടാണ് പോലും ത്ഫൂ

Rashid Tholicode ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜುಲೈ 22, 2019

Related News