29 March 2024, Friday

Related news

January 11, 2024
July 16, 2023
January 12, 2023
September 30, 2022
September 1, 2022
August 16, 2022
April 12, 2022
April 9, 2022
September 13, 2021
August 29, 2021

സംസ്കൃതം മാത്രമല്ല, തമിഴും ദേവഭാഷയാണ്: മദ്രാസ് ഹെെക്കോടതി

Janayugom Webdesk
ചെന്നെെ
September 13, 2021 3:38 pm

സംസ്കൃതം മാത്രമല്ല, തമിഴും ദേവഭാഷയാണെന്ന് മദ്രാസ് ഹെെക്കോടതി. ക്ഷേത്ര പ്രതിഷ്ഠകളിൽ തമിഴ് മന്ത്രങ്ങൾ ഉച്ചരിക്കേണ്ടതാണെന്ന് ജസ്റ്റിസുമാരായ എൻ കിരുബകരൻ, ബി പുകഴേന്തി എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. കരൂർ ജില്ലയിലെ ക്ഷേത്രപ്രതിഷ്ഠയിൽ തമിഴ് മന്ത്രങ്ങൾ ചൊല്ലാൻ അധികൃതർക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. തമിഴ് പുരാതന ഭാഷ മാത്രമല്ല, ദേവ ഭാഷ കൂടിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

മനുഷ്യർ സംസാരിക്കുന്ന ഏതു ഭാഷയും ദേവ ഭാഷ തന്നെയാണെന്ന് കോടതി പറഞ്ഞു. മനുഷ്യർക്കു ഭാഷ സൃഷ്ടിക്കാനാവില്ല. നൂറ്റാണ്ടുകൾക്കു മുമ്പു സൃഷ്ടിക്കപ്പെട്ട ഭാഷ തലമുറകൾ കൈമാറിയാണ് ഇന്നത്തെ രൂപത്തിൽ ആയത്. തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ തമിഴ് ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ക്ഷേത്രത്തിലാണ് അത് ഉപയോഗിക്കുകയെന്ന് കോടതി ആരാഞ്ഞു.

Eng­lish sum­ma­ry; tamil is the lan­guage of gods says madras highcourt

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.