ത്രിഭാഷാ നയം അംഗീകരിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

Web Desk
Posted on August 03, 2020, 10:55 pm

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം അംഗീകരിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. ദ്വിഭാഷ നയം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വേദനാജനകവും സങ്കടകരവുമാണെന്നും മൂന്ന് ഭാഷ നടപ്പാക്കാനുള്ള നിര്‍ദ്ദേശം പുനര്‍വിചിന്തനം നടത്തണമെന്നും വിഷയത്തില്‍ സ്വന്തം നയം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും പളനിസാമി പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദ്ദേശിച്ച കേന്ദ്രത്തിന്റെ ത്രിഭാഷാ ഫോര്‍മുല നിരസിച്ച അദ്ദേഹം, പതിറ്റാണ്ടുകളായി പിന്തുടരുന്ന തമിഴ്നാട്ടിലെ ദ്വിഭാഷാ നയത്തില്‍ നിന്ന് വ്യതിചലനമുണ്ടാകില്ലെന്നും പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. പ്രതിപക്ഷപാ‍ർട്ടികൾ പുതുക്കിയ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Sub: Tamil Nadu Chief Min­is­ter says will not accept trilin­gual pol­i­cy

 

You may like this video also