Web Desk

നെടുങ്കണ്ടം

August 01, 2021, 3:57 pm

കേരളാ അതിര്‍ത്തി കടന്ന് എത്തുന്നത് തടഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍

Janayugom Online

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് ആളുകള്‍ കടന്ന് വരുന്നത് തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകളും തമിഴ്‌നാട് അടച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ കമ്പംമെട്ട്, കുമളി, ബോഡ്‌മെട്ട്, ചിന്നാര്‍ തുടങ്ങിയ എല്ലാ ചെക്ക് പോസ്റ്റുകളും ഇന്നലെ രാവിലെ 10 മണിയോടെ ചെക്ക് പോസ്റ്റുകള്‍ താഴ്ത്തികെട്ടി. തേനി കളക്ടറുടെ ഉത്തരവിന്‍ പ്രകാരമാണ് ജില്ലയിലെ അതിര്‍ത്തിയിലെ തമിഴ്‌നാട് ചെക്ക് പോസ്റ്റുകള്‍ അടച്ചത്. കേരളത്തില്‍ കോവിഡ് നിരക്ക് വര്‍ദ്ധിച്ചതോടെയാണ് അതിര്‍ത്തി കടന്ന് എത്തുന്നവരെ തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ്, രണ്ട് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് ഉള്ളവരെ മാത്രമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതിര്‍ത്തി കടന്ന് പോയി വരുവാന്‍ അനുമതി ലഭിക്കുകയുള്ളു.

Eng­lish Sum­ma­ry: Tamil Nadu gov­ern­ment bans trav­el­ing through Check posts

You may like this video also