March 26, 2023 Sunday

Related news

March 12, 2023
March 9, 2023
March 2, 2023
March 2, 2023
February 23, 2023
February 2, 2023
December 14, 2022
December 13, 2022
December 12, 2022
November 12, 2022

തമിഴ്നാട് ​ഗവര്‍ണറെ തിരിച്ചുവിളിക്കണം ; രാഷ്ട്രപതിക്ക് ഒറ്റക്കെട്ടായി കത്തയക്കാൻ മറ്റു പാര്‍ടികളുടെ പിന്തുണ തേടി ഡിഎംകെ

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2022 10:13 am

തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെപുറത്താക്കാൻ രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നൽകാനൊരുങ്ങി ഡിഎംകെ.ഇതിനു പിന്തുണ തേടി ഡിഎംകെ നിയമസഭാ കക്ഷി നേതാവ് ടി എൻ ബാലു വിവിധ പാർടി നേതാക്കൾക്ക് കത്തയച്ചു 

​ഗവര്‍ണറെ പുറത്താക്കണമെന്ന സംയുക്ത നിവേദനത്തില്‍ ഒപ്പിടുമെന്ന് തമിഴ്നാട്ടിലെ കോണ്‍​ഗ്രസ് നേതൃത്വം അറിയിച്ചു.ഗവര്‍ണര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന്‌ ഇടതുപക്ഷ പാർടികളും വ്യക്തമാക്കി.നിരവധി വിഷയത്തിൽ ഗവർണറും തമിഴ്നാട് സർക്കാരും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്.

ഈ സാഹചര്യത്തിൽ രാജ്‌ഭവനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഎംകെയുടെ നീക്കം. ഭരണഘടനാപരമായ പങ്ക് പാലിക്കുന്ന ഗവർണർമാർക്ക്‌ രാജ്യത്ത്‌ വംശനാശം സംഭവിച്ചെന്ന്‌ കോൺഗ്രസ് നേതാവ്‌ ജയ്‌റാം രമേശ് പ്രതികരിച്ചു.

Eng­lish Summary:
Tamil Nadu Gov­er­nor should be recalled; DMK sought the sup­port of oth­er par­ties to send a unit­ed let­ter to the President

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.