ഫ്ളാറ്റിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിനി മരിച്ച സംഭവത്തിൽ പരാതിയില്ലെന്ന് ബന്ധുക്കൾ.
കൊച്ചി മറൈൻഡ്രൈവിലുള്ള ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി കുമാരിയ്ക്ക് അപകടം സംഭവിക്കുന്നത്. തുടർന്ന് ഗുരുതരാവസ്ഥയിൽ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി ഇന്നലെ രാത്രിയാണ് മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പരാതി ഉന്നയിച്ച ബന്ധുക്കൾ നിലവിൽ പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്. അതേസമയം, ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ് ഒളിവിലാണ്.
English Summary : Relatives say there is no complaint in the incident where a Tamil Nadu native fell from flat and died.
You May Also Like This Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.