December 4, 2023 Monday

Related news

November 24, 2023
October 27, 2023
October 24, 2023
October 12, 2023
September 22, 2023
September 16, 2023
August 20, 2023
August 1, 2023
July 17, 2023
July 9, 2023

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്നാട് പ്രമേയം പാസാക്കി

Janayugom Webdesk
ചെന്നൈ
August 28, 2021 8:10 pm

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ കര്‍ഷക താല്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു.
രാജ്യത്തിന്റെ ഫെഡറലിസത്തെ തുരങ്കം വച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. മാസങ്ങളായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തെ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്നും മൂന്ന്​ നിയമങ്ങളും പിന്‍വലിക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടികളായ എഐഎഡിഎംകെയും ബിജെപിയും സഭ ബഹിഷ്ക്കരിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. നേരത്തെ കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ കാര്‍ഷികനിയമങ്ങളെ എതിര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു.

Eng­lish sum­ma­ry; Tamil Nadu pass­es res­o­lu­tion against agri­cul­tur­al laws

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.