20 April 2024, Saturday

ഉപേക്ഷിച്ച ലോറിയിൽ നിന്ന് രണ്ടര കോടി രൂപ വിലമതിക്കുന്ന രക്തചന്ദന തടി കണ്ടെത്തി

Janayugom Webdesk
ചെന്നൈ
March 25, 2022 11:37 am

തമിഴ്‌നാട് കാഞ്ചീപുരത്ത് ഉപേക്ഷിച്ച ലോറിയിൽ നിന്ന് രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന മൂന്ന് ടൺ രക്തചന്ദന തടി പൊലീസ് പിടികൂടി. പ്രദേശവാസികളാണ് മൂന്ന് ടൺ രക്തചന്ദന തടിയുമായി ഉപേക്ഷിച്ച നിലയില്‍ ലോറി കണ്ടത്. വൈക്കോലിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രക്തചന്ദന തടി കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. നിലവിൽ ആന്ധ്രാപ്രദേശിൽ നിന്ന് കടത്തിയ രക്തചന്ദന തടിയാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ലോറി ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

eng­lish summary;Tamil Nadu Police finds Rs 2.5 crore worth red sanders in aban­doned lor­ry in Kanchipuram

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.