കോവിഡ് 19 വ്യാപനം തടയാനായി സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിരത്തുകളിൽ ഇറങ്ങുന്നുവർ നിരവധി പേരാണ്. തൊഴുതു പറഞ്ഞിട്ടും ശാസിച്ചിട്ടും കേള്‍ക്കാതെ ജനങ്ങള്‍ റോഡിലിറങ്ങുന്നു. ഒടുവില്‍ ജനങ്ങളെ പിരിച്ചുവിടാന്‍ അറ്റകൈ പ്രയോഗവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട് പൊലീസ്.
റോഡിലിറങ്ങുന്ന ജനത്തിന് മുന്നിൽ കൊറോണ വൈറസിന്റെ രൂപമുള്ള ഹെൽമറ്റ് വച്ചാണ് ഉദ്യോഗസ്ഥൻ എത്തിയത്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് പൊലീസ് കൊറോണ വൈറസായി നിരത്തിലിറങ്ങിയത്. നിരത്തിലിറങ്ങിയാൽ കൊറോണ പിടിക്കും എന്ന് എല്ലാത്തരത്തിലും വ്യക്തമാക്കുകയാണ് അധികൃതർ. ഗൗതം എന്ന കലാകാരനാണ് കൊറോണ ഹെല്‍മെറ്റ് എന്ന ആശയം തമിഴ്നാട് പോലീസിനു മുന്നില്‍ അവതരിപ്പിച്ചത്. ഉപയോഗ ശ്യൂനമായ ഹെൽമെറ്റും പേപ്പറും ഉപയോഗിച്ചാണ് കൊറോണ ഹെൽമറ്റ് നിര്‍മ്മിച്ചത്. ആളുകള്‍ വീട്ടിലിരിക്കുകയാണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി പോലീസ് മുഴുവന്‍ സമയവും പരിശോധനയുമായി റോഡിലുണ്ടെങ്കിലും പലരും അത് കണക്കിലെടുത്തിട്ടില്ലെന്നും ഗൗതം പറഞ്ഞു.
പൊതുജനം കോവിഡ് 19 നെ ഗൗരവമായി കാണുന്നില്ല. എത്രപറഞ്ഞിട്ടും ചിലര്‍ കേള്‍ക്കാതെ വന്നപ്പോഴാണ് കൊറോണ വൈറസിന്റെ രൂപത്തിലുള്ള ഹെല്‍മെറ്റ് ധരിച്ച് ബോധവത്കരണത്തിന് ഇറങ്ങിയതെന്ന് ഇന്‍സ്പെക്ടര്‍ രാജേഷ് ബാബു പറഞ്ഞു. കൊറോണയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ ഇതുവഴി സാധിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ഞങ്ങള്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോഗിച്ചു. എന്നിട്ടും ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. അതുകൊണ്ട് കൊറോണയുടെ ഗൗരവം ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ കൊറോണ വൈറസിന്റെ രൂപത്തിലുള്ള ഹെല്‍മെറ്റ് തലയില്‍ ധരിക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.