April 1, 2023 Saturday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

തമിഴ്‌നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊറോണ; 15 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Janayugom Webdesk
ന്യൂഡൽഹി
March 9, 2020 12:45 pm

തമിഴ്‌നാട്ടിൽ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്നെത്തിയ 15 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ചീപുരത്ത് താമസിക്കുന്ന 45 കാരനാണ് തമിഴ്‌നാട്ടിൽ ആദ്യമായി  കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഒമാനില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ഇപ്പോൾ ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്.

പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. പരിശോധനയിൽ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു എന്നിവിടങ്ങളിലായി മൂന്നു പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 43 ആയി. കശ്​മീരില്‍ 63കാരിക്കാണ്​ കൊറോണ സ്ഥിരീകരിച്ചത്​. സമീപകാലത്ത് ഇവർ ഇറാനിലേക്ക് യാത്രചെയ്തിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മുവില്‍ 400 പേര്‍ നിരീക്ഷണത്തിലാണ്. മുന്‍കരുതലിന്റെ ഭാഗമായി ജമ്മുവില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മറ്റും അവധിയായാണ്.

Eng­lish Sum­ma­ry; Tamil Nadu reports sec­ond case of coro­na virus

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.