December 3, 2022 Saturday

Related news

November 29, 2022
November 26, 2022
November 26, 2022
November 18, 2022
November 16, 2022
November 12, 2022
November 11, 2022
November 11, 2022
November 10, 2022
November 10, 2022

അറിഞ്ഞില്ലെ, അയല്‍ സംസ്ഥാനവും സ്കൂളുകള്‍ തുറക്കുന്നു

Janayugom Webdesk
ചെന്നൈ
August 6, 2021 9:43 pm

സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറയുന്നതിനെത്തുടര്‍ന്നാണ് സ്കൂളുകള്‍ തുറക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. ഇതിനുപുറമെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച നീട്ടാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനം.

അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനാണ് ധാരണയായിരിക്കുന്നത്. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച്‌ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍— നഴ്‌സിങ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഓ​ഗസ്റ്റ് 23 വരെയാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ നീട്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കാണ് നീട്ടിയിരിക്കുന്നത്. അതേസമയം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.

Eng­lish Sum­ma­ry: Tamil Nadu to open schools

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.