ചെന്നൈയിലെ തമിഴ്നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ 67 ഒഴിവ്. നോൺ ടീച്ചിങ് തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനമാണ്. എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. — തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ. — ഫാം മാനേജർ‑3, ജൂനിയർ എൻജിനീയർ (സിവിൽ)-1, ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ)-1,അസിസ്റ്റന്റ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)-1, ബൈൻഡർ (ഗ്രേഡ് II)-1, ബോയിലർമാൻ (ഗ്രേഡ്-II)-1, കാർപെന്റര്‍ (ഗ്രേഡ് II)-2, ഡ്രൈവർ-10, ഇലക്ട്രീഷ്യൻ — (ഗ്രേഡ് II)-2, ഹൈടെൻഷൻ ഓപ്പറേറ്റർ‑1, ഡേറ്റ എൻട്രി ഓപ്പ റേറ്റർ‑2, മെഷീൻ ഓപ്പറേറ്റർ/മെഷീൻ മാൻ‑1, ഓഫ്സെറ്റ് അസിസ്റ്റന്റ്/ക്യാമറാമാൻ‑കം-പ്ലേറ്റ് മേക്കർ‑2, സാനിറ്ററി ഇൻസ്പെക്ടർ‑1, സ്റ്റെനോ ടൈപ്പിസ്റ്റ് (ഗ്രേഡ് III)-4, ടെക്നിക്കൽ അസി സ്റ്റന്റ് (സിവിൽ)-1, ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ)-1, ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍)-1. ടെക്നീഷ്യന് (ഗ്രേഡ് II) 30, വയര്‍മാന്‍ (ഗ്രേഡ് II)-1.
വിശദവിവരങ്ങള്‍ക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.tanuvas.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാ ഫീസ് 500 രൂപയാണ്. സംവരണ വിഭാഗത്തിന് 250 രൂപ. ഫീസ് Name of the bank and Branch — Union Bank of India, Madhavaram, Chennai-600 110. S.B.A/c.No.- 332902010732537; IFSC code- UBIN0533297; Account holder- The Finance Officer, TANUVAS — എന്ന അക്കൗണ്ടിലേക്ക് അടയ്ക്കണം. അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളും ഫീസ് അടച്ച രസീതുമായി ‘The Registrar, Tamil Nadu Veterinary and Animal Sciences University, Madhavaram Milk Colony, Chennai — 600 051,India’ എന്ന വിലാസത്തിൽ അയ യ്ക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.
English Summary: Tamil Nadu Veterinary and Animal Sciences University vacancies