തമിഴ്‌നാടിന്റെ അനുക്രീതി ഇന്ത്യയുടെ അഴകായി

Web Desk
Posted on June 20, 2018, 10:59 am

ദ്രാവിഡ ചാരുത ഇന്ത്യയുടെ അഴകായി. തമിഴ്‌നാടിന്റെ അനുക്രീതി വാസ് 55-ാമത് ഫെമിന മിസ് ഇന്ത്യ മല്‍സരത്തില്‍ കിരീടമണിഞ്ഞു. 2017 മിസ് ഇന്ത്യ മാനുഷി ചില്ലര്‍ അനുവിനെ കിരീടമണിയിച്ചു.

ഹരിയാനയുടെ മീനാക്ഷി ചൗധരി രണ്ടാമതെത്തി. ആന്ധ്രയുടെ ശ്രേയാറാവു ആണ് മൂന്നാമത്. മലൈക അറോറയും ഇര്‍ഫാന്‍ പത്താനും ജഡ്ജിമാര്‍ ഉള്‍പ്പെട്ടിരുന്നു.

പത്തൊമ്പതുകാരിയായ അനുക്രീതി ലയോളകോളജില്‍ ഫ്രഞ്ചില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. മോഡലിംങിലും അഭിനയത്തിലുമാണ് താല്‍പര്യം. അന്തര്‍ദേശീയ സൗന്ദര്യമല്‍സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി ഇനി ദ്രാവിഡത്തനിമയുടെ അഴകാണു വിടരുക