കുട്ടിയായിരിക്കെ രക്തം മാറ്റിയതുവഴി ഐച്ച്‌ഐവി ബാധിതനായയുവാവിന് 20ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ജോലി നല്‍കാനും കോടതി ഉത്തരവായി

Web Desk
Posted on July 23, 2019, 7:03 pm

ചെന്നൈ; ഇരുപതുവര്‍ഷം താമസിച്ചെങ്കിലും നീതിനടപ്പായ ആശ്വാസത്തിലാണ് ചെന്നെയിലെ ഒരു യുവാവ്. കുട്ടിയായിരിക്കെ രക്തം മാറ്റിയതുവഴി ഐച്ച്‌ഐവി ബാധിതനായയുവാവിന് 20ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ജോലി നല്‍കാനും കോടതി ഉത്തരവായി. ഇപ്പോള്‍ 21 വയസുള്ള യുവാവിന് ജീവിതത്തിന്റെ ബാക്കികാലം അന്തസായി ജീവിക്കാനുള്ള ജോലി നല്‍കണം കോടതി നിര്‍ദ്ദേശിച്ചു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ 1999ലാണ് ഒന്‍പതുമാസം പ്രായമുള്ള മകനെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എഗ്മൂര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുടല്‍ ചുറ്റി എന്നതായിരുന്നു പ്രശ്‌നം. ചികില്‍സക്കുശേഷമാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ കണ്ടത്. മറ്റ് എവിടെ നിന്നോ രോഗമുണ്ടായതാണെന്ന നിലപാടിലായിരുന്നു ആശുപത്രിയെങ്കിലും അവര്‍ മറ്റെവിടെയും ചികില്‍സ നടത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.