തമിഴ്‌നാട്ടിൽ സ്കൂളുകൾ തുറക്കുന്നു; നവംബർ 10 മുതൽ തിയറ്ററുകളും

Web Desk

ചെന്നൈ

Posted on October 31, 2020, 8:51 pm

കോവിഡ് വ്യാപനത്തെ തുടർന്ന് എട്ടുമാസമായി അടഞ്ഞു കിടക്കുന്ന സ്കൂളുകൾ തുറക്കാൻ തമിഴ്‌നാട്ടിൽ നടപടി തുടങ്ങി. ആദ്യ ഘട്ടമായി ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു, കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ മുതലായവ നവംബർ 16 മുതൽ തുറക്കാൻ സർക്കാർ അനുമതി നൽകി. പകുതി സീറ്റുകളിൽ പ്രവേശനം നൽകി തിയേറ്ററുകൾക്ക് ദീപാവലി റിലീസോടെ തുറന്നു പ്രവർത്തിക്കാം.

പത്താം തിയതി മുതലാണ് തിയേറ്ററുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ഓഡിറ്റോറിയം, മൃഗശാല എന്നിവയ്ക്കു പ്രവർത്തനാനുമതി നൽകിയത്.

കല്യാണം, ശവസംസ്കാരം രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ മതപരമായ ചടങ്ങുകൾ എന്നിവയക്കു പതിനാറാം തിയ്യതി മുതൽ നൂറു പേരെ പങ്കെടുപ്പിക്കാം. എന്നാൽ ചെന്നൈയുടെ ജീവനാഡിയായ സബർബൺ ട്രെയിൻ ഉടനെ പുനരാരംഭിക്കില്ല. ഈ ഇളവുകളോടെ ലോക്ക് ഡൗൺ നവംബർ മുപ്പതുമുതൽ നീട്ടി സർക്കാർ ഉത്തരവിറക്കി.

Eng­lish sum­ma­ry; tamil­nad school reopen­ing

You may also like this video;