തമിഴ്നാട്ടിൽ കോവിഡ് 19 പ്രതിസന്ധി രൂക്ഷമാകുന്നു. ഇതുവരെ 1,075 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11 മരണങ്ങള് നടന്നു. ശനിയാഴ്ച 45 വയസുള്ള സ്ത്രീ രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. 93,560 പേരെ 28 ദിവസത്തെ ക്വാറന്റൈനിൽ വച്ചിട്ടുണ്ട്. 17 ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു. ഏപ്രിൽ 13 രാവിലെ എട്ട് മണിവരെ മാത്രം 106 പുതിയ കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ ആദ്യം മുതലാണ് സംസ്ഥാനത്ത് വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. പിന്നീടങ്ങോട്ട് രോഗികളുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധനവാണ് ഉണ്ടായത്. ആദ്യഘട്ടത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തമിഴ്നാട് സർക്കാർ മുമ്പിലായിരുന്നെങ്കിലും രോഗവ്യാപനം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 149 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്.
കോയമ്പത്തൂർ‑60, ദിണ്ടിഗൽ- 45, തിരുനെൽവേലി-38, ഈറോഡ് എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ എണ്ണം. കോയമ്പത്തൂരിൽ ക്ലസ്റ്റർ വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ തമിഴ്നാട് മൂന്നാം സ്ഥാനത്താണ്. 50 പേർക്ക് രോഗം ഭേദമായി. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്ര (1985) യും, രണ്ടാം സ്ഥാനത്ത് ഡൽഹി (1154) യുമാണ്. 804 രോഗികളുള്ള രാജസ്ഥാൻ നാലാം സ്ഥാനത്തും മധ്യപ്രദേശ് (564) അഞ്ചാം സ്ഥാനത്തുമാണ്. തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള തെക്കൻ സംസ്ഥാനം തെലങ്കാനയാണ്. 504 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 9 പേർ മരിക്കുകയും 43 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു. 427 കേസുകൾ റിപ്പോർട്ട് ചെയ്ത ആന്ധ്രപ്രദേശിൽ 11 മരണങ്ങൾ നടന്നു. ഏഴു പേർ മാത്രമാണ് രോഗമുക്തി നേടിയത്. കർണ്ണാടകയിൽ 232 പോസിറ്റീവ് കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 57 പേർക്ക് രോഗം ഭേദമായി.
റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ അഭാവം തമിഴ്നാടിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാൽ ഫലം വൈകിയാലും പരിശോധനയ്ക്കായി പിസിആർ കിറ്റുകൾ വ്യാപകമായി ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. എന്നാൽ രോഗം സ്ഥിരീകരിച്ച 1,075 പേരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുക എന്നതാണ് ഇനി സംസ്ഥാനത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി.
ENGLISH SUMMARY: Tamilnadu covid updates
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.