Web Desk

നെടുങ്കണ്ടം

February 11, 2021, 6:14 pm

കേരളത്തിന്റെ ഭൂമിയിലേക്ക് തമിഴ്നാടിന്റെ കടന്നുകയറ്റം വീണ്ടും; കമ്പംമേട്ടില്‍ ബോര്‍ഡ് സ്ഥാപിച്ചു

Janayugom Online

തമിഴ്നാടും കേരളവുമായി വീണ്ടും അതിര്‍ത്തി തര്‍ക്കം. കേരളത്തിന്റെ ഭൂമിയില്‍ അവകാശം സ്ഥാപിക്കാനാണ് തമിഴ്നാടിന്റെ പുതിയ ശ്രമം. കമ്പംമേട്ടിലെ തര്‍ക്കഭൂമിയില്‍ തമിഴ്നാട് പൊലീസ് വെല്‍കം ടു തമിഴ്നാടെന്ന് ബോര്‍ഡ് അടുത്തിടെ സ്ഥാപിച്ചത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. കേരളത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് ബോര്‍ഡ് പിന്നീട് നീക്കം ചെയ്തു. എന്നിരുന്നാലും സംഭവത്തെക്കുറിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങി. കൂടാതെ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനും കരുണാപുരം വില്ലേജ് ഓഫിസറോട് ഉടുമ്പന്‍ ചോല തഹസില്‍ദാര്‍ നിജൂ കുര്യന്‍ നിര്‍ദ്ദേശിച്ചു.

കമ്പംമെട്ട് അതിര്‍ത്തിയില്‍ നാല് വര്‍ഷത്തിലേറെയായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുകയാണ്. കേരളത്തിലെ എക്‌സൈസ് വിഭാഗം 2017ൽ കമ്പംമെട്ടിൽ ചെക്‌പോസ്റ്റ് സ്ഥാപിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് തമിഴ്നാടിന്റ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെക്പോസ്റ്റ് എക്സൈസ് വിഭാഗം കൊല്ലം ജില്ലയിലേക്ക് മാിയത്. തുടര്‍ന്ന് ഇരു വിഭാഗങ്ങളിലേയും റവന്യൂ വിഭാഗം സംയുക്ത സർവേ നടത്തി. സര്‍വേയില്‍ തമിഴ്നാട് കേളത്തിലെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. കമ്പംമെട്ടിലെ കേരളത്തിന്റെ പൊലീസ് സ്റ്റേഷനുള്‍പ്പെടെ തമിഴ്നാടിന്റെയാണെന്നാണ് അവര്‍ വാദിച്ചത്. തര്‍ക്കം രൂക്ഷമായതോടെ ഇരുസംസ്ഥാനങ്ങളോടും തര്‍ക്കഭൂമിയില്‍ പ്രവേശിക്കേണ്ടെന്ന് അറിയിച്ചു.

തമിഴ്നാട് തര്‍ക്കഭൂമിക്ക് സമീപം എയ്ഡ് പോസ്റ്റും സ്ഥിപിക്കുകയുണ്ടായി. നിലവില്‍ കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് തമിഴ്നാട് ഏര്‍പ്പെടുത്തുന്നത്. ഇത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുകയാണ്. അടുത്തിടെ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പറന്ന് പോയ പൂവന്‍ കോഴിയെ പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പും പൊലീസും സമ്മതിച്ചില്ലെന്ന് പരാതി ഉണ്ടായി. കോഴികളെ വാങ്ങി തമിഴ്നാട്ടില്‍ നിന്നെത്തിയ കര്‍ഷകനാണ് ാ അവസ്ഥ ഉണ്ടായത്. ഹൈറേഞ്ച് സ്വദേശിയായ ഇയാളുടെ കോഴികളുടെ കാലിലെ കാലിലെ കെട്ട് ചെക്‌പോസ്റ്റിൽ എത്തിയപ്പോൾ അഴിയുകയായിരുന്നു. ഇതോടെ പുറത്ത് ചാടിയ കോഴികള്‍ തമിഴ്നാട് മേഖലയിലെ വനംവകുപ്പിന്റെ ഭൂമിയിൽ കയറി. തമിഴ്‌നാട് പൊലീസും വനംവകുപ്പും വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്നും കാട്ടുകോഴിയെ വേട്ടയാടിയെന്നും പറഞ്ഞ് അയാള്‍ക്ക് എതിരെ കേസെടുക്കുമെന്ന് പറഞ്ഞ് വിരട്ടിയതിനെ തുര്‍ന്ന് അയാള്‍ സ്ഥലം വിടുകയായിരുന്നു. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും തര്‍ക്കത്തിനും വഴിവെയ്ക്കുകയാണ് ഇപ്പോള്‍. 

ENGLISH SUMMARY:tamilnadu ker­ala bor­der dispute
You may also like video