തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി

Web Desk
Posted on March 21, 2018, 8:09 pm

ചെന്നൈ: തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തു നിന്ന് കാണാതായ യുവതിയുടെ മൃതദേഹമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അയര്‍ലന്‍റ് സ്വദേശിനി ലിഗ സ്‌ക്രോമെന്ന യുവതിയെ ഒരാഴ്ച മുന്‍പ് കാണാതായിരുന്നു. എന്നാല്‍ മൃതദേഹം ഇവരുടേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.