March 26, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

തമിഴ്‌നാടിന്റെ നിസ്സഹരണം; നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ നിരവധി പേർ

Janayugom Webdesk
നെടുങ്കണ്ടം:
May 4, 2020 7:35 pm

തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രവേശാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വദേശത്തേയ്ക്ക് സ്വന്തം ചിലവില്‍ മടങ്ങുവാന്‍ കഴിയാത്തവര്‍ നിരവധി. ജില്ലാ കളക്ടറുടേയും, മെഡിക്കല്‍ അധികൃതരുടേയും അനുമതി ലഭിക്കുന്നവര്‍ക്കാണ് തമിഴ്‌നാട്ടിലേയ്ക്ക് പോകുവാന്‍ കേരളാ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.  എന്നാല്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നല്‍കുന്ന രോഗമില്ലായെന്ന സര്‍ട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തില്‍  തമിഴ്‌നാട്ടിലേയ്ക്ക് പ്രവേശിപ്പിക്കുവാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം. സ്വദേശത്തേയ്ക്ക് പോകുന്നവര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ എന്ന സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യണം. ഇൗ സൈറ്റില്‍ രജിസ്ട്രര്‍ ചെയ്ത് അനുമതിയ്ക്കായി കാത്തിരിക്കുന്ന പലര്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കാറില്ല.  വിവാഹം, മരണം, ചികിത്സാ ആവശ്യങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് തമിഴ്‌നാട് അനുമതി നല്‍കി വരുന്നതെന്നാണ് കേരളാ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ അറിയുവാന്‍ കഴിഞ്ഞത്.

ആയിരക്കണക്കിന് തമിഴ്‌നാട്ട് സ്വദേശികളാണ് ജില്ലയില്‍ താമസിച്ച് വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത് വരുന്നത്.  ഇവരുടെ മറ്റ് കുടുംബാംഗങ്ങള്‍ തമിഴ്‌നാട്ടില്‍ താമസക്കാരുമാണ്. കോവിഡ് 19 വ്യാപനം ആരംഭിച്ചതോടെ പലരും മാസങ്ങളായി  കുടുംബാംഗങ്ങളെ പിരിഞ്ഞ് ഇരു സംസ്ഥാനങ്ങളിലായി ജിവിച്ച് വരികയാണ്. ഇതുകൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തിപെ്്്പട്ട തമിഴ്‌നാട് സ്വദേശികളും ഇതില്‍പെടുന്നു. രജിസ്ട്രര്‍ ചെയ്ത കാത്തിരിക്കുന്ന ഇത്തരക്കാരാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വൈമനസ്യംമൂലം വെട്ടിലായിരിക്കുന്നത്.  അതിര്‍ത്തി കടക്കുന്ന സമയത്ത് രോഗം ഇല്ലായെന്ന സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇതര സംസ്ഥാനക്കാരെ തമിഴ്‌നാട്ടിലേയ്ക്ക് കടത്തുകയുള്ളു. ഇതിനാല്‍ മുന്‍കൂട്ടി സര്‍ട്ടിഫിക്കേറ്റ് വാങ്ങി സൂക്ഷിക്കുന്നതിനും സാധിക്കുകയില്ല. അതിനാല്‍ തമിഴ്‌നാടിന്റെ അനുമതി ലഭിച്ചവരെ മാത്രം മെഡിക്കല്‍ പരിശോധനകള്‍ നടത്തി രോഗമില്ലായെന്ന സര്‍ട്ടിഫിക്കേറ്റ് നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

ENGLISH SUMMARY: tamil­nadu peo­ple can’t go back to their home due to the incor­po­ra­tion of govt

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.