തൂത്തുക്കുടി കസ്റ്റഡി മരണം; എസ് ഐ അറസ്റ്റില്‍

Web Desk

ചെന്നൈ

Posted on July 01, 2020, 9:51 pm

തൂത്തുക്കുടി കസ്റ്റഡി കൊ ലയില്‍ എസ് ഐ അറസ്റ്റിലായി. സിബിസിഐഡിയാണ് എസ് ഐയെ അറസ്റ്റ് ചെയ്തത്. പൊലീസിനെതിരെ കൊ ല പാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ രഗു ഗണേശിനെയാണ് സിബിസിഐ‍‍ഡി സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍  ആറോളം പേര്‍ക്ക് നേരിട്ട്  പങ്കുള്ളതായാണ്  റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കസ്റ്റഡി മരണം നടന്ന സാത്താന്‍കുളം പൊലീസ് സ്റ്റേഷൻ റവന്യു ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കണമെന്ന് ഹെെക്കോടതി ഉത്തരവിട്ടിരുന്നു. മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസുക്കാര്‍ നിസഹരിച്ചതാണ് കാരണം. മധുര ഹെെക്കോടതിയാണ് ഉത്തരവ് ഇറക്കിയത്.

ജയരാജ്, മകന്‍ ബെനിക്സ് എന്നിവര്‍ പൊലീസ് കസ്റ്റഡിയില്‍ അതിക്രൂര മര്‍ദനമാണ് നേരിട്ടതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയതിന് സമാനമായ രീതിയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്ത വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.

Eng­lish sum­ma­ry: Thoothukudy cus­tody mur­der fol­lowup.

You may also like this video: