Web Desk

ചെന്നെെ

June 28, 2020, 2:31 pm

തമിഴ്‌നാട്ടിൽ വീണ്ടും കസ്റ്റഡി മരണം: രണ്ട് പോലീസുകാർക്കെതിരെ കേസെടുത്തു

Janayugom Online

തമിഴ്‌നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. അച്ഛനും മകനും തൂത്തുക്കുടിയിൽ  കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കനക്കുന്നതിനിടെ സംസ്ഥാനത്തെ പോലീസിനെ പ്രതിക്കൂട്ടിലാക്കി വീണ്ടുമൊരു കസ്റ്റഡി മരണം കൂടി.കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു . കുമരേശൻ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത് .ഇദ്ദേഹം 15 ദിവസത്തോളമായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭൂമി തകർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതായിരുന്നു കുമരേശനെ. ഒരു ദിവസം കഴിഞ്ഞു വീട്ടിൽ എത്തിയ ഇയാൾ ബന്ധുക്കളോട് അധികം സംസാരിച്ചിരുന്നില്ല . പിന്നീട് രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ കുമരേശനെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിരുനല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്കയ്ക്കും മറ്റ്‌ ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന്‌ അറിയിച്ചു.

ഇതിനു ശേഷമാണ് കുമരേശൻ പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ കാര്യം വെളിപ്പടുത്തിയത്. നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുമരേശന്‍ മരിക്കുന്നതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.

കുമരേശന് നീതി ആവശ്യപ്പെട്ട് ബന്ധുക്കൾ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം തൂത്തുക്കുടിയില്‍ അറസ്റ്റിലായ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുകയാണ്

Eng­lish sum­ma­ry: cus­to­di­al death in tamilnadu

Eng­lish summary;