കാസര്‍കോട് ‑മംഗളുരു ദേശീയ പാതയില്‍ ടാങ്കര്‍ ലോറി അപകടം

Web Desk

കാസര്‍കോട്

Posted on October 16, 2019, 11:31 am

കാസര്‍കോട് ‑മംഗളുരു ദേശീയ പാതയായ അടക്കത്ത്ബയലില്‍ പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വാതകം ചോര്‍ന്നതിന്നെ തുടര്‍ന്ന് വന്‍ അപകട സാധ്യത. സമീപത്തെ നിരവധി കുടുംബങ്ങളോട് വീട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം. വാഹനങ്ങള്‍ തിരിച്ചു വിടുന്നു.. വൈദ്യുതി ബന്ധം വിഛേദിച്ചു. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

സ്ഥലത്ത് പോലീസും അഗ്‌നിശമന സേനാ വിഭാഗവും എത്തി. പാചക വാതക ചോര്‍ച്ച തടയാന്‍ തീവ്ര പരിശ്രമം.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ടാങ്കറിന്റെ ഗ്യാസ് നിറച്ചിരിക്കുന്ന ഭാഗവും മുന്‍ഭാഗവും തമ്മില്‍ വേര്‍പെട്ട് മുന്‍വശത്തെ വാല്‍വിലൂടെയാണ് വാതകം ചോര്‍ന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.