എംസി റോഡില്‍ വടക്കടത്ത്കാവില്‍ പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. 12,000ലിറ്റര്‍ പെട്രോള്‍ ആണ് വണ്ടിയില്‍ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഒമ്‌നി വാനില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കര്‍ ലോറി. പെട്രോള്‍ ലീക്ക് ചെയ്യുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണമായി വിഛേദിച്ചു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ഒഴുകി കൊണ്ടിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ അപകടമേഖലയായി പ്രഖ്യാപിച്ചു. പാരിപ്പളളി ബോട്ട്‌ലിങ് പ്ലാന്‍്‌റില്‍ നിന്ന് റെസ്‌ക്യൂവാനും സ്‌പെയര്‍ വെഹിക്കിളും സംഭവ സ്ഥലത്ത് വന്നു. എംസി റോഡില്‍ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടു.
English Summary: Tanker lorry collides with Marutivan and overturns: Heavy petrol spill, power lines down
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.