19 April 2024, Friday

ടാന്‍സാനിയന്‍ വിമാനം വിക്ടോറിയ തടാകത്തില്‍ വീണു; 19 മരണം

Janayugom Webdesk
ദാര്‍ എസ് സലാം
November 6, 2022 6:00 pm

ടാന്‍സാനിയയില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു. 43 പേരുമായി പോകുകയായിരുന്ന വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വടക്ക്പടിഞ്ഞാറന്‍ നഗരമായ ബുക്കോബയിലെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിക്ടോറിയ തടാകത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് ഏതാനും മീറ്ററുകള്‍ക്കപ്പുറമാണ് വിമാനം തകര്‍ന്നുവീണത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പ്രിസിഷന്‍ എയറിന്റെ എടിആര്‍ 42 വിമാനമാണ് തകര്‍ന്നുവീണത്. 39 യാത്രക്കാര്‍, രണ്ട് പൈലറ്റ്, രണ്ട് ക്യാബിന്‍ ക്രൂ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

ദാര്‍ എസ് സലാമില്‍ നിന്ന് കഗേര മേഖലയിലേക്കാണ് വിമാനം പറന്നുയര്‍ന്നത്. അപകടത്തില്‍പ്പെട്ട 26 പേരെ രക്ഷപ്പെടുത്തിയതായി റീജിയണല്‍ കമ്മിഷണര്‍ ആല്‍ബര്‍ട്ട് ചലമില പറഞ്ഞു. വിമാനാവശിഷ്ടങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയനിലയിലാണ്. മത്സ്യബന്ധന തൊഴിലാളികളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന സര്‍വീസാണ് പ്രിസിഷന്‍ എയര്‍. കെനിയയ്ക്കാണ് പകുതി ഉടമസ്ഥത. പ്രാദേശിക വിമാന സര്‍വീസുകള്‍ക്കായി 1993ലാണ് പ്രിസിഷന്‍ എയര്‍ സ്ഥാപിക്കുന്നത്.

Eng­lish Sum­ma­ry: Tan­za­nia plane with over aboard crash­es into lake
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.