March 31, 2023 Friday

Related news

July 26, 2022
November 20, 2021
August 12, 2021
August 9, 2021
July 31, 2021
July 24, 2021
June 19, 2021
June 16, 2021
June 8, 2021
June 6, 2021

ഭക്ഷ്യ കിറ്റില്‍ ഇനി മുതല്‍ കപ്പയും; ആലോചനയില്‍ കൃഷി-ഭക്ഷ്യ വകുപ്പുകള്‍

Janayugom Webdesk
തിരുവനന്തപുരം
June 19, 2021 12:35 pm

കാര്‍ഷിക മേഖലയില്‍ നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ബൃഹദ് പരിപാടി ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്. കപ്പ വിളകള്‍ കൂടുന്നതിനാല്‍ കപ്പയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നം (വാട്ടക്കപ്പ) പായ്ക്കറ്റുകളിലാക്കി ഭക്ഷ്യ കിറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഭക്ഷ്യവകുപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍നടപടികള്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വിളകളുണ്ടായാല്‍ പ്രതിസന്ധിയുണ്ടാകുന്നത് വല്ലാത്ത വിരോധാഭാസമാണ്. അത് പരമപ്രധാനമായ പ്രശ്നവുമാണ്. ഫലപ്രദമായി വിളകള്‍ സംഭരിക്കാന്‍ കഴിയണം. അതിനായുള്ള ഇടപെടലുകളാണ് വകുപ്പ് ആലോചിക്കുന്നത്. വിളകളില്‍ നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനാവശ്യമായ യൂണിറ്റുകളുണ്ടാകണം. കാര്‍ഷിക മേഖലയില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. കാലത്തിനനുസരിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റുകളെ ലക്ഷ്യം വയ്ക്കുന്ന ഉല്പന്നങ്ങളുടെ നിര്‍മ്മാണമാണ് ഉദ്ദേശിക്കുന്നത്. വ്യവസായിക അടിസ്ഥാനത്തില്‍ ഉല്പാദനം സാധ്യമാകണം. മെച്ചപ്പെട്ട ഉല്പന്നങ്ങള്‍ മാര്‍ക്കറ്റുകളിലെത്തിയാല്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

 ചിത്രം: വാട്ട കപ്പ

 

പഴവര്‍ഗങ്ങളുടെ മാര്‍ക്കറ്റ് ലക്ഷ്യം വച്ചാണ് തോട്ടം മേഖലയില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുക. ജൈവപച്ചക്കറികളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലെ വിഷാംശം കണ്ടെത്തുന്നതിന് പരിശോധനകള്‍ ശക്തിപ്പെടുത്തും. സംസ്ഥാനങ്ങളിലെ കൃഷിവകുപ്പുകള്‍ തമ്മില്‍ ബന്ധപ്പെട്ട് കീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറികള്‍ എത്തിക്കുന്നതിന് നടപടിയെടുക്കും.

കുട്ടനാട് കാര്‍ഷിക കലണ്ടര്‍ നടപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിദഗ്ധ സമിതിയാണ് കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. പ്രാദേശികമായ അറിവുകള്‍ കൂടി ഉപയോഗപ്പെടുത്തി കൃത്യമായ ധാരണയോടെ മുന്നോട്ടുപോകും. ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാന്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കലണ്ടര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Tapi­o­ca prod­ucts in Ker­ala Food kit

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.