Tuesday
16 Jul 2019

അനുവാദമില്ലാതെ ഫോട്ടോയെടുത്തയാള്‍ക്കുനേരെ പൊട്ടിത്തെറിച്ച് നടി തപ്‌സി

By: Web Desk | Tuesday 25 June 2019 12:02 PM IST


തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞയാളെ വിലക്കി തപ്‌സി പന്നു. ഫോണ്‍ താഴെ വെക്കാന്‍ തപ്‌സി ആവശ്യപ്പെട്ടു. കാറിനുവേണ്ടി കാത്തുനിന്ന തന്റെ ഫോട്ടോയെടുക്കാന്‍ സിഗ്നലില്‍ നിന്നയാള്‍ ശ്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിലക്കുകയായിരുന്നുവെന്നും തപ്‌സി പറഞ്ഞു.

tapsee

താനൊരു പബ്ലിക് ഫിഗറാണ്, പക്ഷെ താനാരുടെയും സ്വകാര്യ സ്വത്തല്ലെന്നും താരം വെളിപ്പെടുത്തി.

taapse

തന്റെ പേരിലുള്ള അക്ഷരങ്ങളെക്കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട്. അധികം അക്ഷരങ്ങള്‍ പേരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്തിന് എന്നാണ് എല്ലാവരുടെയും സംശയം. അതിനുള്ള മറുപടിയും തപ്‌സി നല്‍കി: സംഖ്യാശാസ്ത്രത്തില്‍ വിശ്വാസമുള്ളയാളാണ് അച്ഛന്‍. അതുകൊണ്ട് പേരില്‍ അക്ഷരങ്ങള്‍ കൂടുതല്‍ ചേര്‍ത്ത്- Taapasee എന്നാണ് എന്റെ പാസ്‌പോര്‍ട്ടുകളിലും ഔദ്യോഗിക രേഖകളിലുമുള്ള പേര്.

taapsee
ബോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് തപ്‌സിപന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിലും തപ്‌സി പന്നു അഭിനയിച്ചിരുന്നു.

doubles

YOU MAY LIKE THIS VIDEO