ടിക് ടോക് വീഡിയോയിലൂടെ മരുന്ന് വാങ്ങാന്‍ വൃദ്ധയ്ക്ക് 50 രൂപ നല്‍കി; പുതിയ നന്മമരമെന്ന് സോഷ്യൽ മീഡിയ: താര കല്ല്യാണിനെതിരെ രൂക്ഷവിമര്‍ശനം

Web Desk
Posted on December 15, 2019, 11:18 am

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി താര കല്യാൺ. ടിക്ടോകിലും താരം സജീവമാണ്. മകൾ സൗഭാഗ്യയ്ക്കൊപ്പമുള്ള മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ താര കല്യാണിന്റെ ഒരു ടിക് ടോക് വീഡിയോയ്ക്ക് രൂക്ഷവിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണ്. വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനായി 50 രൂപ നൽകുന്നതിന്റെ വീഡിയോയാണ് താരാ കല്യാൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഹലോ ഫ്രണ്ട്സ് എൽ. എം എഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്. മരുന്ന് വാങ്ങാൻ കാശ് വേണമെന്ന് പറഞ്ഞു, ​ചെറിയൊരു സഹായം, ​ദൈവത്തിന് നന്ദി’ എന്നാണ് താരം വീഡിയയോയിൽ പറയുന്നത്. പുതിയ നന്മമരം, എന്ത് പ്രഹസനമാണ് എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, വിമർശനങ്ങൾ അതിരു കടന്നപ്പോൾ വിശദീകരണവുമായി താര കല്യാൺ മറ്റൊരു ടിക്ടോക് വീഡിയോയിലൂടെ എത്തി. ‘ഒത്തിരി കഷ്ടപ്പെട്ടാണ് ഒരോ രൂപയും സമ്പാദിക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ചെയ്തത് വലിയ കാര്യമാണ്. ഒരാളുടെ കണ്ണീരൊപ്പുമ്ബോൾ അതിന് വിലയിടരുത്.

അതിൽ നന്മയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ടിക് ടോകിലിട്ടത് എന്റെ സന്തോഷമാണ്. എന്റെ ആത്മാവിഷ്കാരമാണ് ടിക് ടോക്. ഇനിയും ഇത്തരം വീഡിയോകൾ ഇടുക തന്നെ ചെയ്യും. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്തോട്ടെ എന്നെ ഇഷ്ടമില്ലാത്തവർ എന്തിന് എന്നെ ട്രോളുന്നു’-താര കല്യാൺ ചോദിക്കുന്നു.

പുതിയ നന്മമരം ആണെന്ന് തോന്നുന്നു 😁എന്ത് പ്രഹസനം ആണ് സജീ 😁

കാരക്കൂട്ടിൽ ദാസൻ ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 13, 2019