May 28, 2023 Sunday

തരന്‍ജിത് സിംഗ് സന്ധു യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ 

പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡിസി
January 17, 2020 8:15 pm

തരന്‍ജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി നിയമിക്കും. യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹര്‍ഷവര്‍ധന്‍ ഷ്രിംഗലെയെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ച ഒഴിവിലാണ് പുതിയ നിയമനം.

വിദേശകാര്യ മന്ത്രാലയത്തില്‍ പ്രധാന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. തരന്‍ജിതിനെ യുഎസിലേക്കും ജാവേദ് അഷ്‌റഫിെന ഫ്രാന്‍സിലേക്കും രവീഷ് കുമാറിനെ ഓസ്ട്രിയയിലേക്കും അംബാസിഡര്‍മാരായി നിയമനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കയിലെ ഹൈക്കമ്മീഷണറായി ചുമതല നിര്‍വഹിച്ചു വരികയാണ് തരണ്‍ജിത് സിംഗ്. ഈ മാസാവസാനത്തോടെ റിട്ടയര്‍ ചെയ്യുന്ന ഹര്‍ഷവര്‍ധന്റെ സ്ഥാനം തരണ്‍ജിത് ഏറ്റെടുക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

പഞ്ചാബില്‍ ജനിച്ച തരണ്‍ജിത് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് ഗ്രാജ്വേറ്റ് ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1988 ല്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച തരണ്‍ജിത് യുഎന്‍ പീസ്കീപ്പിങ്ങ് കമ്മിറ്റി അംഗമായും ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലര്‍ ജനറലായും, യുണൈറ്റഡ് നേഷന്‍സ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ റീനറ്റ് സന്ധുവാണ് ഭാര്യ. രണ്ടു കുട്ടികളും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.